പെഗാസസ്; സുപ്രീംകോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് 500 പൗരന്‍മാരുടെ തുറന്ന കത്ത്


ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് 500 പൗരന്‍മാരുടെ തുറന്ന കത്ത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്കാണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒപ്പുവെച്ച കത്ത് അയച്ചിരിക്കുന്നത്.
രാജ്യത്ത് അനീതി നടക്കുകയാണെങ്കില്‍ അതിനെതിരെ നിലകൊള്ളാന്‍ ജുഡീഷ്യറിയുണ്ടാകും എന്ന എന്‍.വി. രമണയുടെ പ്രസ്താവനയും കത്തില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്.