ഉള്ളണം കോട്ടത്തറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്


പരപ്പനങ്ങാടി: ഉള്ളണം റോഡിലെ കോട്ടത്തറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഉള്ളണം മുണ്ടിയന്‍കാവിലെ കോഴിക്കടയില്‍ ജോലി ചെയ്യുന്ന ചെമ്മാട് കരിപറമ്പ് സ്വദേശി നിസാറിന് അപകടത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.
പരപ്പനങ്ങാടി റെഡ് റോസ് ഹോട്ടലിലേക്ക് ഉള്ളണം മുണ്ടിയന്‍കാവിലെ ഇറച്ചകടയില്‍ നിന്ന് കോഴിയിറച്ചിയുമായി പോകുകയായിരുന്നു. അപകടസമയത്ത് നേരിയ മഴ ഉണ്ടായിരുന്നതിനാല്‍ പരപ്പനങ്ങാടി ഭാഗത്തുനിന്ന് വരികയായിരുന്ന കാറിന് മുന്‍വശത്തിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ കവറിലാക്കി സൂക്ഷിച്ച കോഴിയിറച്ചി റോഡിലും കാറിന് മുകളിലേക്കും ചിതറിതെറിച്ചു. കോട്ടത്തറയിലെ വളവില്‍ കാര്‍ തെറ്റായ ദിശയിലാണ് വന്നതും അമിത വേഗവും അപകടത്തിനിടയാക്കിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടമുണ്ടായ കോട്ടത്തറ വളവില്‍ ഇതിന് മുമ്പും വാഹനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ യാത്രക്കാരുടെ സുരക്ഷയ്ക്കായി സജ്ജീകരണങ്ങള്‍ ഒരുക്കമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.