പരപ്പനങ്ങാടി നഗരസഭ ഡി കാറ്റഗറിയി ലേക്ക് നീങ്ങുന്നു: പ്രതിരോധത്തിന് അധികൃതരുടെ തീവ്രശ്രമം


പരപ്പനങ്ങാടി: നഗരസഭ ഡി കാറ്റഗറിയിലാകാനുള്ള സാധ്യതയേറുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവാണ് നഗരസഭ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. ശനിയാഴ്ച 17.02 ശതമാനമാണ് പരപ്പനങ്ങാടിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നാലു ദിവസം കൂടി ഇതേ സ്ഥിതി തുടര്‍ന്നാല്‍ പരപ്പനങ്ങാടി ഡി കാറ്റഗറിയിലാകുമെന്ന് ഉറപ്പാണ്. അതിനാല്‍ കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്തി ടിപിആര്‍ കുറയ്ക്കാനുള്ള തീവ്രശമത്തിലാണ് നഗരസഭ അധികൃതര്‍. ഇതിന്റെ ഭാഗമായി ചെട്ടിപ്പടി വ്യാപാര ഭവനില്‍ ശനിയാഴ്ച 200 പേരെ പരിശോധന്ക്ക് വിധേയരാക്കിയിരുന്നു. ഇതില്‍ മൂന്ന് പേരുടെ പരിശോധന ഫലം പോസിറ്റീവായി.
ഞായറാഴ്ച പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജനസേവ മിഷന്‍ ആശുപത്രിയില്‍ കോവിഡ് പരിശോധന ക്യാമ്പ് നടത്തും. ചുരുങ്ങിയത് 500 പേരെയെങ്കിലും പരിശോധനയ്ക്ക വിധേയരാക്കാനാണ് അധികൃരുടെ ശ്രമം.
ആശുപത്രി മാനേജ്‌മെന്റ്ും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരെ പരമാവധി പരിശോധയ്ക്ക് വിധേയരാക്കും. രാവിലെ 10.30ന് പരിശോധന ക്യാമ്പിന് തുടക്കമാകും.