കോവിഡ് പ്രതിരോധം: പള്ളി കമ്മറ്റികളുമായി പോലീസ് ചർച്ച നടത്തി.


പരപ്പനങ്ങാടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലെയും വള്ളിക്കുന്ന് പഞ്ചായത്തിലെയും പള്ളി കമ്മറ്റി പ്രസിഡന്റ് / സെക്രട്ടറിമാരുടെ യോഗം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ചേർന്നു.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ബി കാറ്റഗറിയിലും വള്ളിക്കുന്ന് പഞ്ചായത്ത് സി കാറ്റഗറിയിലുമാണ് ടി.പി.ആർ നിലവിലുള്ളത്. ടി.പി.ആർ കുറയ്ക്കുന്നതിനായി വെള്ളിയാഴ്ച ജുമുഅ സമയത്ത് ഇത് സംബന്ധിച്ച് പള്ളിയിൽ പ്രത്യേക അറിയിപ്പ് നൽകണം.
ലക്ഷണങ്ങൾ ഉള്ളവരും ഇല്ലാത്തവരും നിർബന്ധമായും ടെസ്റ്റ് നടത്താൻ ആവശ്യപ്പെടണമെന്നും അതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും യോഗത്തിൽ തീരുമാനമായി.
ചെട്ടിപ്പടി, പുത്തരിക്കൽ ഹെൽത്ത് സെന്ററുകളിലും പരപ്പനങ്ങാടി നഗരസഭയും വള്ളിക്കുന്ന് പഞ്ചായത്തും നടത്തുന്ന മെഗാ ക്യാമ്പുകളിലും സൗജന്യമായി ടെസ്റ്റ് നടത്താവുന്നതാണ്.
പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ എല്ലാ ഓട്ടോ, ടാക്സി, ബസ് ഡ്രൈവർമാരും വ്യാപാരികളും ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതും പോലീസ് ആവശ്യപ്പെടുന്ന സമയത്ത് കാണിക്കണമെന്നും പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് അറിയിച്ചു.