കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദഹേം കണ്ടെത്തി.


തിരൂരങ്ങാടി:കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം ഒഴുക്കില്‍പെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദഹേം കണ്ടെത്തി. ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍ (36),മകന്‍ മുഹമ്മദ് ശംവീല്‍ (ഏഴ്) എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ശംവീലിന്റെ മൃതദേഹം കക്കാട് മഞ്ഞാങ്കുഴി ഭാഗത്തുനിന്ന് ഇന്ന് ഉച്ചയോടെയും ഇസ്മായിലിന്റെ മൃതദേഹം വൈകീട്ടുമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. രണ്ടുമക്കളെയും കൂട്ടി പുഴകാണാൻ പോയതായിരുന്നു. ആദ്യം മുഹമ്മദ് ശംവീല്‍ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും അപകടത്തില്‍പ്പെട്ടു. മൂത്തമകൻ ശാനിബിനെ (9 ) രക്ഷപെടുത്തിയിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി വിവരമറിയിച്ചതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, ഇ.ആർ.എഫ്. ട്രോമാകെയർ വളണ്ടിയർമാർ, ഐ,ആർ,ഡബ്ലിയു ടീം, വെൽഫെയർ ടീം, എസ് ഡി.പി.ഐ പ്രവർത്തകർ, തുടങ്ങിയവരും നാട്ടുകാരും ചേർന്ന് വെള്ളിയാഴ്ച മുതല്‍ ഇവര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നുവരികയായിരുന്നു.