വള്ളിക്കുന്ന് മണ്ഡലത്തില്‍ ഇന്റര്‍ര്‍നെറ്റ് ലഭ്യത ഉറപ്പ് വരുത്തും ; സര്‍വീസ് പ്രൊവൈഡര്‍ മാരുടെ യോഗം നാളെ (വ്യാഴം)


വള്ളിക്കുന്ന് മണ്ഡലത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നതിന് നടപടികളാകുന്നു.
ഇതിന്റെ ഭാഗമായി പി.അബ്ദുല്‍ ഹമീദ എം.എല്‍.എ വിളിച്ചുചേര്‍ത്ത വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരുടെയും ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷന്‍മാരുടേയും സെക്രട്ടറിമാരുടെയും യോഗം നാളെ (വ്യാഴം) ചേരും.
കരിപ്പൂര്‍ വിമാനത്താവള പരിസര പ്രദേശങ്ങളായ കരിപ്പൂര്‍, തറയിട്ടാല്‍, മാതാ കുളം, പാലപ്പെട്ടി, അമ്പലത്തിങ്ങല്‍, കൂട്ടാലു ങ്ങല്‍, ലക്ഷം വീട്, കുമ്മിണിപ്പറമ്പ് ഉള്‍പ്പെടെ പല പ്രദേശങ്ങളിലും മൂന്നിയൂര്‍ പഞ്ചായത്തിലെ ചുഴലി, കളിയാട്ടമുക്ക്, കുന്നത്ത്പറമ്പ് എന്നീ പ്രദേശങ്ങളിലും പെരുവള്ളൂര്‍ പഞ്ചായത്തിലെ ചിലയിടങ്ങളിലും ചേലേമ്പ്ര പഞ്ചായത്തിലെ മങ്ങാട്ടയില്‍, കുറ്റിപ്പറമ്പ്, തോട്ടത്തിലരു, ഇത്തിളാംകുന്ന്, തേഞ്ഞിപ്പലത്തെ ചിലയിടങ്ങളിലുമാണ് ഇന്റര്‍നെറ്റ് ലഭ്യതയില്‍ തടസ്സങ്ങളുള്ളത്.
ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രക്ഷിതാക്കളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും അധ്യാപകരില്‍ നിന്നും അന്വേഷിച്ച് അറിഞ്ഞാണ് എംഎല്‍എ പരിഹാരത്തിന് ശ്രമിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി നെറ്റ്വര്‍ക്ക് കവറേജിന്റെ കുറവാണ്. മൊബൈല്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സഹകരണത്തോടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമായി നടത്താനാവൂ.
ഒറ്റപ്പെട്ട മേഖലകളിലാണ് നെറ്റ്വര്‍ക്ക് ലഭിക്കാത്ത പ്രശ്നങ്ങള്‍ കൂടുതലായുള്ളത്. ചിലപ്രദേശങ്ങളില്‍ ഡാറ്റ കണക്ഷന്‍ ഇല്ലാത്തതിനാല്‍ ലൈവ് ക്ലാസുകള്‍ കാണുന്നതിനും അധ്യാപകര്‍ അയച്ചു കൊടുക്കുന്ന വിഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനും വലിയ ബുദ്ധിമുട്ടാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.പ്രതിമാസമുള്ള റീചാര്‍ജുകള്‍ ചെലവേറിയതാണെന്നും സാമ്പത്തികമായി പന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നതായും രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്ഗ്രാമ പഞ്ചായത്തും ബി എസ് എന്‍ എലുമായി സഹകരിച്ച് ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് ശ്രമം. .