കോവിഡ് ലംഘനം: എം.എൽ.എ അടക്കമുള്ള വർക്കെതിരെ ഡി.വൈ.എഫ്.ഐ പരാതി നൽകി


പരപ്പനങ്ങാടി: കോവിഡിൻ്റ പശ്ചാതലത്തിൽ ലോക് ഡോൺ ലംഘനം നടത്തി എന്നാരോപിച്ച് എം.എൽ.എ. അടക്കമുള്ളവർക്കെതിരെ ഡി.വൈ.എഫ്. ഐ. ഡി.ജി.പിക്ക് പരാതി നൽകി.
തിരൂരങ്ങാടി എം.എൽ.എ. കെ.പി.എ മജീദ്, പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ അമ്മാറമ്പത്ത് ഉസ്മാൻ, മുസ്ലീം ലീഗ് മുൻസിപ്പൽ നേതാക്കളായ ഉമ്മർ ഒട്ടുമ്മൻ, ഷാഹുൽ ഹമീദ്, നിസാർ അഹമ്മദ് തുടങ്ങി എട്ടു പേർക്കെതിരെയാണ് ഡി.വൈ.എഫ്.ഐ. നെടുവമേഖല കമ്മറ്റി സിക്രട്ടറി എ.വിശാഖ് പരാതി നൽകിയത്.
14/6/2021 ന് ചെട്ടിപ്പടിയിലുള്ള ഒരു വീട്ടിൽ എം.എൽ.എ.യടക്കമുള്ള പതിനഞ്ച് പേര് ലോക് ഡോൺ നിലനിൽക്കുന്ന വേളയിൽ മാസ്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും കൂട്ടം കൂടി പരിപാടി നടത്തി ജനങ്ങൾക്കിടയിൽ കോവിഡ് ഭീതി സൃഷ്ടിക്കുകയും ചെയ്തന്നാണ് പരാതി.
മാസ്ക് ധരിച്ച് പോലും സാധാരണക്കാരൻ പുറത്ത് ഇറങ്ങുമ്പോഴേക്കും കേസും, പിഴ ചുമത്താനും മുന്നോട്ട് വരുന്നവർ ഇത്തരം കോവിഡ് ലംഘനത്തിനെതിരെ ശക്തമായി നടപടിയെടുക്കണമെന്നാണ് ഫോട്ടോ സഹിതം ഉന്നതർക്ക് പരാതിപെട്ടിരിക്കുന്നത്.
ഡി.ജി.പി, മലപ്പുറം ജില്ല കലക്ടർ, പരപ്പനങ്ങാടി സി.ഐ എന്നിവർക്കാണ് പരാതി നൽകിയത്.