പരപ്പനങ്ങാടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്കിടെ വയോധികൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു
പരപ്പനങ്ങാടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്കിടെ വയോധികൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു
പരപ്പനങ്ങാടി : യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്കിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വയോധികൻ മരിച്ചു.
ആലുങ്ങൽ ബീച്ച് വടക്കെ ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കുഞ്ഞിക്കണ്ണന്റെ പുരക്കൽ മുഹമ്മദ് കോയ (75) ആണ് മരിച്ചത്. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു.
ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ഫിഷറീസ് കോളനിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യു.ഡി.എഫ് സ്ഥാനാർഥി പി എം എ സെമീറിന്റെ റോഡ് ഷോ ആലുങ്ങൽ ജംഗ്ഷനിലെ പള്ളിക്കുളത്തിന് അടുത്തെത്തിയപ്പോഴാണ് മുഹമ്മദ് കോയയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ശൈഖിൻ്റെ പള്ളിയിൽ നടക്കും.
ഭാര്യ: നഫീസ.
മക്കൾ: നാസർ, റാഫി, ഷാജു, നൗഷാദ്, അഫ്സത്ത്, സുഹറ, റാഹില, സഫൂറ.
മരുമക്കൾ:ഹംസകോയ, ഹംസകോയ, ബഷീർ, കുഞ്ഞിമോൾ, റഹ്മത്ത്, ഷൈലജ, ഇസ്സത്ത്.
