NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂർ മണ്ണട്ടംപാറയിൽ തെങ്ങ് വീണ് അപകടം; രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം..!

പ്രതീകാത്മക ചിത്രം

 

തിരൂരങ്ങാടി: വെളിമുക്ക് ആലുങ്ങൾ മണ്ണാട്ടംപാറ പെരുങ്കല്ലം ഉറായി റോഡിൽ കല്യാണപ്പന്തലിന് സമീപം തെങ്ങ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന റിട്ടയേർഡ് കെ.എസ്.ഇ.ബി ജീവനക്കാരൻ തുമ്പാണി സുനിൽ, സമീപത്തുണ്ടായിരുന്ന തുമ്പാണി ശരത് എന്നിവർക്കാണ് പരിക്കേറ്റത്.

 

തിങ്കളാഴ്ച ഉച്ചക്ക് മുന്നേ തുമ്പാണി ശിവാനന്ദന്റെ വീട്ടിലെ വിവാഹ ചടങ്ങുകൾക്കായി തയ്യാറാക്കിയ പന്തലിന് സമീപമായിരുന്നു അപകടം. റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന സുനിലിന്റെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞുവീണത്.

അപകടത്തിൽ സുനിലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ചേളാരി ഡി.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *