ഉംറ സീസൺ; പ്രധാന സമയപരിധികൾ പ്രഖ്യാപിച്ചു, രാജ്യത്തേക്ക് വരുന്ന എല്ലാ തീർത്ഥാടകരും നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ
file image
ഉംറ തീർത്ഥാടനത്തിനായി സൗദിയിലേക്ക് പോകുന്നവർക്ക് പ്രധാന അറിയിപ്പ്. ഈ വർഷത്തെ ഉംറ സീസണുമായി ബന്ധപ്പെട്ട വിസ, പ്രവേശനം, മടക്കം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട സമയപരിധികൾ പ്രഖ്യാപിച്ചു.
ഉംറ വിസ അനുവദിക്കുന്ന അവസാന തീയതി ശവ്വാൽ 1 അതായത് ഇംഗ്ലീഷ് മാസം മാർച്ച് 20 ആണ്. സൗദിയിൽ പ്രവേശിക്കേണ്ട അവസാന തീയതി ശവ്വാൽ 15ഉം അതായത് ഏപ്രിൽ 3. രാജ്യം വിടേണ്ട അവസാന തീയതി ദുൽ ഖഅദ് ഒന്നുമാണ് അതായത് ഏപ്രിൽ 18നുമാണ്.
ഹജ്ജ് കർമ്മം നിർവഹിക്കാൻ സാധുവായ ഹജ്ജ് വിസ തന്നെ നിർബന്ധമാണ്. ഉംറ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ അനുവാദമില്ലെന്ന് മന്ത്രാലയം വീണ്ടും വ്യക്തമാക്കി. റമദാൻ മാസത്തിൽ തീർത്ഥാടകർക്ക് നൽകിയ സേവനങ്ങൾക്കും യാത്ര തടസ്സപ്പെട്ടവർക്ക് നൽകിയ സഹായങ്ങൾക്കും ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ ഉംറ കമ്പനികളെ പ്രശംസിച്ചു.
വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കൃത്യമായ സമയക്രമം പാലിക്കണമെന്നും, തീർത്ഥാടകരുടെ മടക്കയാത്ര സംബന്ധിച്ച വിവരങ്ങൾ ‘നുസുക് മസാർ’ (Nusuk Masar) പ്ലാറ്റ്‌ഫോം വഴി കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.
സൗദി വിഷൻ 2030 ലക്ഷ്യങ്ങളോട് അനുബന്ധിച്ച് തീർത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. 2026-ൽ നടക്കാനിരിക്കുന്ന മൂന്നാമത് ഉംറ ആൻഡ് വിസിറ്റ് ഫോറത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീർത്ഥാടനം നടത്തുന്ന കമ്പനികളുമായി നടത്തിയ 17-ാമത് വെർച്വൽ മീറ്റിംഗിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഹജ്ജ്, ഉംറ സീസണുകളിലെ നിയമങ്ങൾ രാജ്യത്തേക്ക് വരുന്ന എല്ലാ തീർത്ഥാടകർ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
