NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെട്രോളും ഡീസലും വലിയ ക്യാനുകളിൽ വിൽക്കരുത്; ലംഘിച്ചാൽ കർശന നടപടിയെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകളിൽ നിന്ന് വലിയ ക്യാനുകളിലും ബാരലുകളിലും ഇന്ധനം വിൽക്കുന്നത് തടയാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കർശന നിർദേശം.

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.

ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളോ ഇന്ധനക്ഷാമം ഉണ്ടായേക്കാം എന്ന പ്രചരണങ്ങളോ കാരണം ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിച്ചുവെക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നതും ഈ നടപടിയുടെ ലക്ഷ്യമാണ്.

ഇന്ധനം അനാവശ്യമായി പൂഴ്ത്തിവെക്കുന്നത് വിപണിയിൽ കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുമെന്നും, അത് അവശ്യ സർവീസുകളെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്ത് ആവശ്യത്തിന് ഇന്ധനശേഖരം ഉണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *