NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റംസാൻ നിലാവ്: സപ്ലൈകോയുടെ പ്രത്യേക കിറ്റ് വിപണിയിലേക്ക്; 15 ഇനങ്ങൾ കുറഞ്ഞ നിരക്കിൽ..!

വിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക കിറ്റ് പ്രഖ്യാപിച്ച് സപ്ലൈകോ. ‘റംസാൻ നിലാവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ കിറ്റിൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 15 ഇനങ്ങളാണുള്ളത്.

വിപണിയിൽ ഏകദേശം 1,018 രൂപ വില വരുന്ന ഈ ഉൽപ്പന്നങ്ങൾ വെറും 786 രൂപയ്ക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി ലഭ്യമാകും.

ശബരി ബ്രാൻഡിന്റെ അപ്പം പൊടി, പുട്ടുപൊടി, ചായപ്പൊടി എന്നിവയ്ക്ക് പുറമെ ചിക്കൻ മസാല, മീറ്റ് മസാല, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി തുടങ്ങി വിവിധ മസാലക്കൂട്ടുകളും കിറ്റിലുണ്ട്.

കൂടാതെ റവ, പഞ്ചസാര, ഏലക്കായ, അണ്ടിപ്പരിപ്പ്, കുരുമുളകുപൊടി, ജീരകം, പെരുഞ്ചീരകം എന്നിവയും കിറ്റിന്റെ ഭാഗമാണ്.

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ലാഭത്തിൽ റംസാൻ വിഭവങ്ങൾ ഒരുക്കാൻ ഈ പദ്ധതി സഹായിക്കും. മാർച്ച് 20 വരെയാണ് സപ്ലൈകോ ഈ പ്രത്യേക ഓഫർ നൽകുന്നത്.

സംസ്ഥാനത്തെ എല്ലാ പ്രധാന സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും കിറ്റ് ലഭ്യമാണെന്ന് അധികൃതർ.*

Leave a Reply

Your email address will not be published. Required fields are marked *