NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അഡ്വ. സുൽഫിക്കർ അനുസ്മരണവും ‘ഓർമ്മ പുസ്തകം’ പ്രകാശനവും നാളെ (വെള്ളിയാഴ്ച) 

പരപ്പനങ്ങാടി : അന്തരിച്ച പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. സുൽഫിക്കറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും വെള്ളിയാഴ്ച  ഉച്ചക്ക് മൂന്നിന്  പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടക്കും.
സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരിക്കെ അപ്രതീക്ഷിതമായാണ് അഡ്വ. സുൽഫിക്കർ വിടവാങ്ങിയത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ‘മ്മളെ സുൽഫി, അലകളടങ്ങാത്ത സ്നേഹക്കടൽ’ എന്ന ഓർമ്മപ്പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ വെച്ച് നിർവ്വഹിക്കും.
മുൻമന്ത്രി ടി.കെ. ഹംസ, കെ.ഇ.എൻ തുടങ്ങിയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ അഡ്വ.സി.പി മുസ്തഫ, കെ.പി.എച്ച് അബ്ദുറഹിം, അഡ്വ.കൃപാലിനി, സതീഷ് തോട്ടത്തിൽ, റാഫി പരപ്പനങ്ങാടി, ശശി ആലുങ്ങൽ  എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *