അപകടഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ കൈത്താങ്ങായി നഹാസ് ഹോസ്പിറ്റൽ; സൗജന്യ ജീവൻരക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു
പരപ്പനങ്ങാടി: അപകടങ്ങൾ സംഭവിക്കുമ്പോൾ അടിയന്തരമായി നൽകേണ്ട ശാസ്ത്രീയമായ പ്രഥമശുശ്രൂഷകളിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകുന്നതിനായി പരപ്പനങ്ങാടി നഹാസ് ആശുപത്രി ‘എമർജൻസി ലൈഫ് സപ്പോർട്ട്’ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
നഗരസഭാ പരിധിയിലുള്ളവർക്കായാണ് പരിശീലനം.
അത്യാഹിത ഘട്ടങ്ങളിൽ ഡോക്ടറോ ആംബുലൻസോ എത്തുന്നതിന് മുൻപുള്ള ‘ഗോൾഡൻ അവർ’ സമയത്ത് നൽകേണ്ട ചികിത്സകളെക്കുറിച്ച് വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
വ്യക്തികൾക്കോ ക്ലബ്ബുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയ കൂട്ടായ്മകൾക്കോ ഗ്രൂപ്പായി പേര് രജിസ്റ്റർ ചെയ്യാം.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് നഹാസ് ഹോസ്പിറ്റൽ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.
താല്പര്യമുള്ളവർ 9746915135 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.
പത്രസമ്മേളനത്തിൽ ഡോ. മുനീർ നഹ, ഡോ. അശ്വിനികുമാർ, ഡോ. അലാവുദ്ധീൻ, അഹ്മദ് അഷ്റഫ് ബാബു, എം. അഹ്മദലി ബാവ, സി.പി. സകരിയ കേയി എന്നിവർ പങ്കെടുത്തു.
