പരപ്പനങ്ങാടിയിൽ കാട്ടുപന്നിയെ പിടികൂടി
പരപ്പനങ്ങാടി: ജനവാസ മേഖലയിൽ ഭീതി വിതച്ച കാട്ടുപന്നിയെ ചെട്ടിപ്പടിയിൽ സാഹസികമായി പിടികൂടി.
നഗരസഭാധ്യക്ഷ പി സുബൈദയുടെ നിർദ്ദേശപ്രകാരം കൗൺസിലർ ജംഷി മാപ്പൂട്ടിൽ, ട്രോമാകെയർ അംഗങ്ങളായ മുനീർ സ്റ്റാർ, മൊയ്തീൻ ബാവ, ഫവാസ് കൊടക്കാട്, ജാഫർ കൊടക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പന്നിയെ വലയിലാക്കിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് പന്നിശല്യം രൂക്ഷമായിരുന്നു. പന്നിയെ പിടികൂടിയതോടെ നാട്ടുകാർ വലിയ ആശ്വാസത്തിലാണ്.
