NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്‌.ഐ.ആർ ഫോമിന്റെ മറവിൽ സ്വർണ്ണക്കവർച്ച; വീട്ടമ്മയെ ആക്രമിച്ചു മാല കവർന്നു; എത്തിയത് സ്ത്രീ വേഷത്തിൽ..!

പ്രതീകാത്മക ചിത്രം

എസ്‌ഐആർ ഫോം നൽകാനെന്ന വ്യാജേന വീട്ടിലെത്തി വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു.

വളാഞ്ചേരി ആതവനാട് ചകിരിപ്പാറ സ്വദേശിനി നബീസയുടെ രണ്ടര പവന്റെ മാലയാണ് കവർന്നത്. സ്ത്രീ വേഷത്തിലെത്തിയ യുവാവാണ് കവർച്ച നടത്തിയതെന്ന് നബീസ മൊഴി നൽകി.

വീട്ടിലെത്തിയ ആൾ ഫോം പൂരിപ്പിക്കാൻ എന്ന വ്യാജേന നബീസയെ സമീപിക്കുകയും പിന്നീട് പെട്ടെന്ന് മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. മാലയുമായി ഓടാൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിച്ച നബീസയെ ഇയാൾ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചു.

നബീസയുടെ കഴുത്തിന് ചവിട്ടേറ്റതായും പരാതിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ നബീസ ചികിത്സയിലാണ്.

സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

അപരിചിതർ വീടുകളിലെത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *