ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി..!
ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് മാങ്കാവ് സ്വദേശി ദീപക് ആണ് മരിച്ചത്. യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്.
സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ സ്ത്രീ ദീപക്കിനെ പ്രതിയാക്കുന്ന രീതിയിൽ വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ദീപക്ക് ബേസിൽ യാത്ര ചെയ്യുമ്പോൾ അയാൾ അറിയാതെ ചലനങ്ങൾ പങ്കു വെക്കുകയായിരുന്നു സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ സ്ത്രീ.
സോഷ്യൽ മീഡിയ റീച്ചിന് വേണ്ടിയാണ് അവർ ഈ വീഡിയോ നിർമ്മിച്ച് പങ്കുവെച്ചതെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക ആരോപണം ഉയർന്നിരുന്നു.
വ്യക്തിഹത്യ ചെയ്തുവെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. വീഡിയോ പങ്കുവെച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ ഹെല്‍പ് ലൈന്‍ നമ്പറുകളിൽ: 1056, 0471 2552056.
