അരുണാചൽ പ്രദേശിൽ ഐസ് പാളികൾക്കിടയിൽ വീണ് കാണാതായ വള്ളിക്കുന്ന് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി : മൃതദേഹം ഞായറാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കും
വള്ളിക്കുന്ന് : അരുണാചൽ പ്രദേശിലെ തവാങ്ങ് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പുറപ്പെട്ടു കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് അരിയല്ലൂർ ജിയുപി സ്കൂളിന് സമീപം മേനാത്ത് മാധവ് മധുവാണ് (23) മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച കൂട്ടുകാരോടൊ ന്നിച്ചാണ് വിനോദയാത്ര പോയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുരന്തമുണ്ടായത്. തടാകത്തിൽ ഐസ് പാളികൾക്കിടയിൽ വീണാണ് മാധവിനെ കാണാതായത്. വിവിധ ജില്ലകളിലുള്ളവർ ഒന്നിച്ചാണ് ടൂറിസം കേന്ദ്രം സന്ദർശിക്കാൻ പുറപ്പെട്ടത്.
സംഭവത്തിൽ കൊല്ലം സ്വദേശി ബിനു പ്രകാശ് മരിച്ചിരുന്നു. മാധവ് കോയമ്പത്തൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. അരിയല്ലൂർ മാധവാനന്ദ വിലാസം സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ മധുവിന്റെ മകനാണ്.
മാതാവ് : ഷീജ. സഹോദരി : മീരാ മധു പത്താം തരം വിദ്യാർത്ഥിയാണ്.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെ ഗോഹട്ടിയിലെത്തും. അവിടെനിന്ന് വിമാന മാർഗം വൈകുന്നേരത്തോടെ വീട്ടിലെത്തും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
