എസ്എൻഎം ഹയർ സെക്കണ്ടറി 25 ൻ്റ നിറവിൽ: ആഘോഷത്തിന് വർണാഭയമായ തുടക്കം
പരപ്പനങ്ങാടി: ജില്ലയിലെ മികവുറ്റ വിദ്യാലയമായ സൂപ്പിക്കുട്ടി നഹ സ്കൂളിൻ്റെ ഹയർ സെക്കണ്ടറി വിഭാഗം സിൽവർ ജൂബിലി ആഘോഷത്തിന് വർണാഭയമായ തുടക്കം.
സ്കൂളിലെ കലാപ്രതിഭകൾ അവതരിപ്പിച്ച വിസ്മയകരമായ കലാപരികൾ ആഘോഷത്തിന് മാറ്റേകി.
പഠന സെമിനാറുകൾ , വിവിധ മൽസരങ്ങൾ എന്നിവ കൊണ്ടുള്ള വിജ്ഞാന വിരുന്നൊരുക്കിയാണ് പ്രചാരണങ്ങൾ നടന്നത്.
സ്കൂളിൽ നിന്ന് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച വിരമിക്കുന്ന അധ്യാപകർക്കും പ്രതിഭകൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പരപ്പനങ്ങാടി മുൻസിപ്പൽ ചെയർപേഴ്സൺ പി.കെ സുബൈദ ടീച്ചർ ഉൽഘാടനം ചെയ്തു.
മുൻസിപ്പൽ വൈസ് ചെയർമാൻ ശമീം കിഴക്ക നിയകത്ത് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ മുനീർ ബാബു, പി.ടി.എ പ്രസിഡൻ്റ് അബ്ദുല്ലത്തിഫ് തെക്കേപ്പാട്ട്, മാനേജർ അശ്റഫ് കുഞ്ഞാവാസ് , മാനേജ്മെൻ്റ് പ്രസിഡൻ്റ് പി. അബ്ദുല്ലത്തീഫ് മദനി, പ്രിൻസിപ്പാൾ എ ജാസ്മിൻ, എച്ച് എം ഇ.ഒ ഫൈസൽ, കെ.ആർഎസ് സുബൈർ, അസൈനാർ മാസ്റ്റർ,അലി അക്ബർ,ഉണ്ണി, യു.വി സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ,കെ.രാജുട്ടി, സക്കരിയ കേയി , ഇബ്രാഹിം ഹാജി, അശ്റഫ് ശിഫ, കെ ദാമോദരൻ, കെ മുജീബ് പ്രസംഗിച്ചു.
