NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെഎൻഎം സംസ്ഥാനതല മദ്റസാ സർഗ്ഗമേള ശനിയാഴ്‌ച പരപ്പനങ്ങാടിയിൽ

പരപ്പനങ്ങാടി : കേരള നദ് വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന തല മദ്റസാ സർഗ്ഗമേള പരപ്പനങ്ങാടി എസ്എൻഎം ഹയർ സെക്കൻഡറി സ്കൂ‌ളിൽ ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ് ഉദ്ഘാടനം ചെയ്യും.

 

കെഎൻഎം വിദ്യാഭ്യാസബോർഡ് ചെയർമാൻ ഡോ. പി.പി. അബ്‌ദുൽ ഹഖ് അധ്യക്ഷത വഹിക്കും. പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ കെ. മുഹമ്മദ് ശമീം മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ കെഎൻഎം ജില്ലാ പ്രസിഡൻ്റ് ശറഫുദ്ദീൻ തെയ്യമ്പാട്ടിൽ, സെക്രട്ടറി എൻ. കുഞ്ഞിപ്പ, ഐഎസ്എം സംസ്ഥാന സെക്രട്ടറി ശുകൂർ സ്വലാഹി, എംഎസ്എം സംസ്ഥാന സെക്രട്ടറി സുഹ്ഫി ഇംറാൻ, കെഎൻഎം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ടി. അബ്‌ദുൽ അസീസ് സുല്ലമി, എം.ഹംസ പുല്ലങ്കോട് എന്നിവർ പ്രസംഗിക്കും.

 

ജില്ലാതല സർഗ്ഗമേളകളിൽ ഒന്നാം സ്ഥാനം നേടിയ ആയിരത്തി അഞ്ഞൂറോളം പ്രതിഭകൾ സംസ്ഥാന സർഗമേളയിൽ മാറ്റുരക്കും.മുഴുവൻ ജില്ലകളിൽ നിന്നും പ്രതിഭകൾ എത്തും. ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മൂന്ന് ഭാഷകളിൽ 60 ഇനങ്ങളിലാണ് സംസ്ഥാന സർഗ്ഗമേള നടക്കുന്നത്. സമാപന സമ്മേളനം കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്‌ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം ടി. അബ്‌ദുസമദ് സുല്ലമി അധ്യക്ഷത വഹിക്കും.

 

പരപ്പനങ്ങാടി നഗരസഭാധ്യക്ഷ പി. സുബൈദ മുഖ്യാതിഥിയാകും. ഡോ. എ.ഐ അബ്‌ദുൽ മജീദ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തും. ഡോ. പിഎംഎ വഹാബ്, അശ്റഫ് ചെട്ടിപ്പടി എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ഉബൈദുല്ല താനാളൂർ,  അബ്ദുൽ ലത്തീഫ് മദനി, ഹബീബ് റഹ്മാൻ പാലത്തിങ്ങൽ, പി സുബൈർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *