കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു
മണ്ണ് വാരിത്തിന്ന് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു.
ചങ്ങരംകുളം പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫിന്റെ മകൻ അസ്‌ലം നൂഹ് (ഒരുവയസ്സ്) ആണ് മരിച്ചത്.
ഞായറാഴ്ച കാലത്ത് വീട്ടു മുറ്റത്ത് നിന്നും അബദ്ധത്തിൽ മണ്ണ് വാരി വായിലിടുയായിരുന്നു.
ഉടൻ തന്നെ ചങ്ങരംകുളത്തെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
മാതാവ് : റുമാന. സഹോദരി : ഹെസ മറിയം.
