പരപ്പനങ്ങാടിയിൽ ഓഡിറ്റോറിയത്തിൽ കല്യാണത്തിനെത്തിയ കുട്ടിയുടെ സ്വർണ്ണമാല കവർന്നു; ചിറമംഗലം സ്വദേശിയായ പ്രതി പിടിയിൽ
പ്രതീകാത്മക ചിത്രം
പരപ്പനങ്ങാടി : ഉള്ളണം ഓഡിറ്റോറിയത്തിൽ കല്യാണത്തിനെത്തിയ കുട്ടിയുടെ സ്വർണ്ണമാല കവർന്ന ചിറമംഗലം സ്വദേശിയായ പ്രതി പിടിയിൽ
ചിറമംഗലം തിരിച്ചിലങ്ങാടിയിലെ ടി.പി. ഫൈസലിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഓഡിറ്റോറിയത്തിൽ കല്യാണത്തിൽ പങ്കെടുക്കാൻ വന്ന വി.കെ. പടിയിലുള്ള അൻവർ സാദത്ത് എന്നയാളുടെ ഒന്നര വയസ്സുള്ള മകളുടെ കഴുത്തിൽ കിടന്നിരുന്ന ഒരു പവനോളം വരുന്ന സ്വർണ്ണമാലയാണ് ഇയാൾ പൊട്ടിച്ചു കടന്നത്.
മാല നഷ്ടപ്പെട്ടതോടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
ഓഡിറ്റോറിയത്തിൽ വെച്ച് ഭക്ഷണം കഴിച്ചു കഴിഞ്ഞ കുട്ടിയെ ഒരു ബന്ധു കൈകഴുകിക്കുന്ന സമയം പ്രതി കുട്ടിയെ കൈ കഴുകാൻ സഹായിക്കുന്നതിനിടെ മാല പൊട്ടിക്കുകയായിരുന്നു.
കവർന്ന മാല പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
