പരപ്പനങ്ങാടി നഗരസഭ ഇനി ഇവർ നയിക്കും
പരപ്പനങ്ങാടി : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പരപ്പനങ്ങാടി നഗരസഭയിൽ വീണ്ടും യുഡിഎഫ് മുന്നേറ്റം. ആകെയുള്ള 46 ഡിവിഷനുകളിൽ 33 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. നേരത്തെ 25 സീറ്റുണ്ടായിരുന്ന മുസ്ലിം ലീഗ് ഇത്തവണ 26 സീറ്റ് നേടി. മൂന്ന് സീറ്റ് മാത്രമുണ്ടായിരുന്ന കോൺഗ്രസ് ഏഴ് സീറ്റാണ് ഇത്തവണ നേടിയത്.
സിപിഎം മൂന്ന്, ഇടത് സ്വതന്ത്രർ ഏഴ്, സീറ്റുകളും നേടി. ബിജെപിക്ക് നേരത്തെയുണ്ടായിരുന്ന മൂന്ന് സീറ്റും നിലനിർത്തി. കഴിഞ്ഞ തവണ എൽഡിഎഫിന് 13 സീറ്റുണ്ടായിരുന്നത് ഇത്തവണ പത്തായി കുറഞ്ഞു. ഡിവിഷൻ ഒന്ന് വടക്കേ കടപ്പുറത്ത് മുസ്ലിംലീഗ് സ്ഥാനാർഥി പി.സുബൈദ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
എൽഡിഎഫ് സ്വതന്ത്ര സതീദേവിയാണ് എതിർ സ്ഥാനാർഥി. കഴിഞ്ഞ രണ്ടുതവണ നിയമസഭയിലേക്ക് തിരൂരങ്ങാടിയിൽ നിന്നും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്ന നിയാസ് പുളിക്കലകത്ത് ഇത്തവണ നഗരസഭയിൽ ഡിവിഷൻ 33 ൽ മത്സരിച്ച് 23 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. നേരത്തെ ഒരു സീറ്റുണ്ടായിരുന്ന വെൽഫെയർ പാർട്ടി ഇത്തവണ രണ്ടുസീറ്റിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
1- വടക്കേ കടപ്പുറം
പി.സുബൈദ. (മുസ്ലിംലീഗ്) 586
ഭൂരിപക്ഷം : 2
2- കല്ലിങ്ങൽ
പാണ്ടി സൗഫിയ (കോൺഗ്രസ്) 647
ഭൂരിപക്ഷം : 13
3-ഹെൽത്ത് സെന്റർ
സെറീന പുളിക്കൽ (മുസ്ലിംലീഗ്) 641
ഭൂരിപക്ഷം : 548
4- ആനപ്പടി
എൻ.പി. സിക്കന്തർ (മുസ്ലിംലീഗ്) 582
ഭൂരിപക്ഷം : 143
5 – മൊടുവിങ്ങൽ
അബ്ദുൽ കരീം (എൽഡിഎഫ് സ്വതന്ത്രൻ) 472
ഭൂരിപക്ഷം : 21
6-കീഴ്ചിറ
ഒ.സുമിറാണി (എൻഡിഎ) 516
ഭൂരിപക്ഷം : 17
7-കോവിലകം
ഉഷ പാലക്കൽ (ബിജെപി) 456
ഭൂരിപക്ഷം : 76
8- ഉള്ളണം ടൗൺ
ഇസ്ഹാഖ് നല്ലേടത്ത് ( 572 )
ഭൂരിപക്ഷം : 216
9-ഉള്ളണം നോർത്ത്
ഫസലുൽ ഫാരിസ (എൽഡിഎഫ് സ്വതന്ത്ര) 500
ഭൂരിപക്ഷം : 25
10-എടത്തുരുത്തിക്കടവ്
ഹസീബ റഊഫ് (മുസ്ലിംലീഗ്) 702
ഭൂരിപക്ഷം : 243
11 കുറിഞ്ഞിരിതാഴം
അക്ഷിത ടീച്ചർ (കോൺഗ്രസ്) 585
ഭൂരിപക്ഷം : 210
12-തയ്യിലപ്പടി
കെ.കെ.റംലത്ത് അമാനുല്ല (മുസ്ലിംലീഗ്) 514
ഭൂരിപക്ഷം 113
13-പനയത്തിൽ
ഖദീജ അലി അക്ബർ (മുസ്ലിംലീഗ്) 710
ഭൂരിപക്ഷം : 485
14- പുത്തരിക്കൽ
ഉസ്മാൻ മമ്മിക്കകത്ത് (മുസ്ലിംലീഗ്) 607
ഭൂരിപക്ഷം : 403
15-സ്റ്റേഡിയം
പി.കെ. നസീബ ടീച്ചർ (കോൺഗ്രസ്) 440
ഭൂരിപക്ഷം : 183
16- മൂച്ചിക്കൽ പാലം
കെ.പി.മുഹമ്മദ് ബഷീർ (മുസ്ലിംലീഗ്) 507
ഭൂരിപക്ഷം : 285
17-തണ്ടാണിപ്പുഴ
ബിഞ്ജുഷ (എൽഡിഎഫ് സ്വതന്ത്രൻ) 455
ഭൂരിപക്ഷം :156
18 – കരിങ്കല്ലത്താണി
മടപ്പള്ളി അബ്ദുറസാഖ് (മുസ്ലിംലീഗ്) 671
ഭൂരിപക്ഷം : 363
19 – അട്ടക്കുഴങ്ങര
വി.പി.സുബൈർ (മുസ്ലിംലീഗ്) 532
ഭൂരിപക്ഷം : 122
20-പാലത്തിങ്ങൽ
വഹീദ ചെമ്പൻ (മുസ്ലിംലീഗ്) 675
ഭൂരിപക്ഷം : 250
21-കീരനല്ലൂർ
മുഫീദ തെസ്നി (മുസ്ലിംലീഗ്) 750
ഭൂരിപക്ഷം : 178
22-കൊട്ടന്തല
ഫൈറൂസ തെസ്നിം (മുസ്ലിംലീഗ്) 722
ഭൂരിപക്ഷം : 285
23-അറ്റത്തങ്ങാടി
പി.ടി. ഷാജിമോൾ (മുസ്ലിംലീഗ്) 694
ഭൂരിപക്ഷം : 185
24- ചിറമംഗലം
ടി.പി. നഫീസു (കോൺഗ്രസ്) 686
ഭൂരിപക്ഷം : 267
25 – ചിറമംഗലം ടൗൺ
ഷെമീം കിഴക്കിനിയകത്ത് (മുസ്ലിംലീഗ്) 777
ഭൂരിപക്ഷം : 640
26 – ഉപ്പുണിപ്പുറം
കെ.പി പ്രമജേഷ് (എൻഡിഎ) 440
ഭൂരിപക്ഷം : 30
27-ആവിയിൽ ബിച്ച്
പി.പി. ഉമ്മുകുത്സു (മുസ്ലിംലീഗ്) 593
ഭൂരിപക്ഷം : 6
28 – കുരിക്കൾ റോഡ്
പി.കെ. മനോജ് മാസ്റ്റർ (കോൺഗ്രസ്) 643
ഭൂരിപക്ഷം : 232
29 – പുത്തൻപീടിക
കെ. ഉണ്ണികൃഷ്ണൻ (സിപിഎം) 413
ഭൂരിപക്ഷം : 96
30 – സദ്ദാം ബീച്ച്
ദേവദാസ് എന്ന ദേവൻ ആലുങ്ങൽ (സിപിഎം) 567
ഭൂരിപക്ഷം : 76
31- പുത്തൻകടപ്പുറം സൗത്ത്
ടി.ആർ. അബ്ദുൽ റസാഖ് (മുസ്ലിംലീഗ്) 560
ഭൂരിപക്ഷം : 72
32-എൻ.സി.സി റോഡ്
ബിന്ദു ജയചന്ദ്രൻ (സിപിഎം) 528
ഭൂരിപക്ഷം : 380
33 – പരപ്പനങ്ങാടി സൗത്ത്
നിയാസ് പുളിക്കലകത്ത് (സ്വതന്ത്രൻ, സിപിഐ) 462
ഭൂരിപക്ഷം : 23
34 – പരപ്പനങ്ങാടി ടൗൺ
ജംഷീർ മാപ്പൂട്ടിൽ (മുസ്ലിംലീഗ്) 532
ഭൂരിപക്ഷം : 353
35-പുത്തൻകടപ്പുറം
സലീന കോയ (മുസ്ലിംലീഗ്) 617
ഭൂരിപക്ഷം : 315
36 – ഒട്ടുമ്മൽ
കെ.പി.നൗഷാദ് തറേങ്ങൽ (മുസ്ലിംലീഗ്) 770
ഭൂരിപക്ഷം : 279
37 -അഞ്ചപ്പുര
കെ. മുനീർ ബാബു (മുസ്ലിംലീഗ്) 597
ഭൂരിപക്ഷം : 201
38 – ചാപ്പപ്പടി
തലക്കലകത്ത് അബ്ദുൽ റസാഖ് (മുസ്ലിംലീഗ്) 669
ഭൂരിപക്ഷം : 301
39 – യാറത്തിങ്ങൽ
വി.പി. നൗഷർഭാൻ (കോൺഗ്രസ്) 656
ഭൂരിപക്ഷം : 229
40-പൊർണൂർപാടം
പ്രജീഷ പുത്തൻവീട്ടിൽ (കോൺഗ്രസ്) 673
ഭൂരിപക്ഷം : 150
41-കൊടപ്പാളി
സിന്ധു രാജൻ (എൽഡിഎഫ് സ്വതന്ത്ര) 329
ഭൂരിപക്ഷം : 60
42-നെടുവ
പി.ടി. മഞ്ജുഷ (എൽഡിഎഫ് സ്വതന്ത്ര) 489
ഭൂരിപക്ഷം : 130
43-ചെട്ടിപ്പടി ഈസ്റ്റ്
ഇ.ടി. സുബ്രഹ്മണ്യൻ (എൽഡിഎഫ് സ്വതന്ത്രൻ) 367
ഭൂരിപക്ഷം : 25
44 – ചെട്ടിപ്പടി
വി.എ.കബീർ (മുസ്ലിംലീഗ്) 590
ഭൂരിപക്ഷം : 400
45 – ചെങ്ങോട്ട് പാടം
സി.പി.അഷ്റഫ് (മുസ്ലിംലീഗ്) 608
46 – ആലുങ്ങൽ സെന്റർ
അബ്ദു ആലുങ്ങൽ (മുസ്ലിംലീഗ്) 589
ഭൂരിപക്ഷം : 42
