പരപ്പനങ്ങാടിയിൽ എൽഡിഎഫ് ബഹുജന റാലിയും പൊതുസമ്മേളനവും നടത്തി
പരപ്പനങ്ങാടി : കോൺഗ്രസിനും ലീഗിനും കഴിയാത്തത് മുഖ്യമന്ത്രി പിണറായി വിജയന് സാധ്യമാക്കിയെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ. ഗെയിൽ വാതക പൈപ്പ് ലൈനും ദേശീയപാത വികസനവുമെല്ലാം അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എൽഡിഎഫ് ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ബഹുജന റാലിയും പൊതുസമ്മേളനവും മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർജെഡി നേതാവ് സബാഹ് പുൽപ്പറ്റ മുഖ്യാതിഥിയായി. എൽഡിഎഫ് ജനകീയ വികസന മുന്നണി ചെയർമാൻ നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എൽഡിഎഫ് ജനകീയ വികസന മുന്നണിയുടെ പ്രകടന പത്രിക കെ ടി ജലീൽ എംഎൽഎ പ്രകാശനം ചെയ്തു.
കൺവീനർ തുടിശ്ശേരി കാർത്തികേയൻ, പാലക്കണ്ടി വേലായുധൻ, ഗിരീഷ് തോട്ടത്തിൽ, സൈതു മുഹമ്മദ്, എം. സിദ്ധാർത്ഥൻ, പി വി ശംസു പാലത്തിങ്ങൽ, സക്കീർ പരപ്പനങ്ങാടി, തുടങ്ങിയവർ പ്രസംഗിച്ചു.
പുത്തരിക്കൽ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച ബഹുജന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.
