പരപ്പനങ്ങാടിയിലെ പി.കെ. ബാലസുബ്രഹ്മണ്യൻ (ബാലൻ മാസ്റ്റർ) അന്തരിച്ചു.
പരപ്പനങ്ങാടി : ചിറമംഗലം കുരിക്കൾ റോഡിലെ പി.കെ. ബാലസുബ്രഹ്മണ്യൻ (ബാലൻ മാസ്റ്റർ- 66 ) അന്തരിച്ചു. വീക്ഷണം ദിനപത്രം പരപ്പനങ്ങാടി പ്രാദേശിക ലേഖകനാണ്.
ചിറമംഗലം എയുപി സ്കൂൾ റിട്ട അധ്യാപകൻ, പരപ്പനങ്ങാടി റൂറൽ സഹകരണ ബാങ്ക് മുൻപ്രസിഡൻ്റ്, കളരിപ്പണിക്കർ ഗണിക മഹാസഭ ദേശീയ പ്രസിഡന്റ്, പരപ്പനങ്ങാടി പ്രസ് ക്ലബ് ട്രഷറർ, കേരള ജേർണലിസ്റ്റ് യൂണിയൻ പരപ്പനങ്ങാടി മേഖലാ കമ്മറ്റി ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
പിതാവ് : പരേതനായ കൃഷ്ണപ്പണിക്കർ. മാതാവ് : പരേതയായ കല്യാണി, ഭാര്യ : പ്രസന്ന (റിട്ട. അധ്യാപിക)
മക്കൾ : പി.കെ. ആനന്ദ് (ചിറമംഗലം എയുപി സ്കൂൾ), പി.കെ. അമൃത (ഐ ടി പ്രൊഫഷൻ മുംബൈ).
മരുമകൻ ഷന്ദനു മുംബൈ.
സഹോദരങ്ങൾ : സുകുമാരപ്പണിക്കർ, സേതുമാധവൻ, ഭൂഷണൻ, പരേതരായ നളിനി, പ്രഭാകരൻ.
സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ
സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ
