കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് കടലിൽ മുങ്ങിമരിച്ചു
റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: ചാപ്പപ്പടി ഹാർബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് കടലിൽ മുങ്ങി മരിച്ചു. ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കൽ അബ്ദുറഹ്മാൻ്റെ മകൻ അബ്ദുൽ ജലീൽ (29) ആണ് അപകടത്തിൽ മരിച്ചത്.
ട്രോമാകെയറും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഖബറടക്കം ഇന്ന്(തിങ്കൾ) അങ്ങാടി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
മാതാവ്: കുഞ്ഞീവി. ഭാര്യ: ഹസ്നിയ. മകൾ: ലഹ്ന യെസ്മിൻ. സഹോദരങ്ങൾ: മുസ്തഫ, കാസിം, അസ്മാബി, ഹസീന, ആസിഫ, അഫ്സിബ.
