മാസങ്ങളായി ജനങ്ങൾക്ക് ദുരിതമായിരുന്ന മാലിന്യം നീക്കം ചെയ്തു


പരപ്പനങ്ങാടി: മാസങ്ങളായി പ്രദേശവാസികൾക്ക് ദുരിതമായിരുന്ന മാലിന്യങ്ങൾ എൽ.ഡി.എഫ്. പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് നീക്കം ചെയ്തു. പരപ്പനങ്ങാടിനഗരസഭയിലെ കീരനല്ലൂർ ഇരുപതാം ഡിവിഷനിൽ നാല് മാസത്തോളമായി ജനവാസ കേന്ദ്രത്തിൽ കിടന്നിരുന്ന മാലിന്യങ്ങളാണ് പരിസ്ഥിതി ദിനത്തിൽ നീക്കം ചെയ്തത്.
വി.സി.ബി നിമ്മാണവുമായി ബന്ധപ്പെട്ട് തൊട്ടടുത്ത തോട്ടിൽനിന്നും കരാറുകാരൻ എടുത്ത് നിക്ഷേപിച്ച മാലിന്യങ്ങളാണിത്. ഇത് നിരവധി തവണ മുനിസിപ്പൽ കൗൺസിലറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രവർത്തകർ ഇത് നീക്കം ചെയ്യുകയായിരുന്നു.
പി.കെ. മഹ്സൂം, ഷാജി സമീർ പാട്ടശ്ശേരി, അഫ്താബ് കൊളോളി, പറമ്പൻ മജീദ്, ഷാഫി, പി.വി. ശംസുദ്ധീൻ, ഫഹദ്, കുഞ്ഞാവ ചപ്പങ്ങത്തിൽ, ഷഹീൽ ചപ്പങ്ങത്തിൽ, സി.കെ. ഷഫീഖ്, സി. മുബാറക്, ഷുഹൈബ് കെ.ടി, പി.കെ. റഫീഖ് എന്നിവർ ചേർന്നാണ് മാലിന്യം നീക്കം ചെയ്തത്.