പരപ്പനങ്ങാടിയിൽ കടകളിൽ മോഷണം ; ഹോട്ടലില്‍ നിന്ന് പണം കവർന്നു
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരത്തില്‍ മോഷണം തുടര്‍ക്കഥയാകുന്നു. നഗരമധ്യത്തിലെ റെഡ്റോസ് ഹോട്ടലില്‍ നിന്ന് എട്ടായിരം രൂപയും നേര്‍ച്ചപ്പെട്ടികളിലെ പണവും മോഷണം പോയിട്ടുണ്ട്.
കൂടാതെ സമീപത്തെ ഫവാന്‍ ഫൂട്ട് വെയര്‍ ഷോപ്പ്, മാതൃഭൂമി ന്യൂസ് ബ്യൂറോ എന്നിവയുടെ പൂട്ടുകള്‍ തകര്‍ത്തിട്ടുമുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നാണ് വിവരം. സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
റെഡ്റോസ് ഹോട്ടലില്‍ കഴിഞ്ഞമാസവും പണം മോഷ്ടിച്ചിരുന്നു. ബാങ്കുകളുള് ഉള്‍പ്പെടെ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി എസി കോംപ്ലക്സില്‍ മോഷണം തുടര്‍ക്കഥയാകുന്നത് കച്ചവടക്കാരെയും സ്ഥാപന ഉടമകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഹോട്ടലുടമ പോലീസിൽ പരാതി നൽകി.
