NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജില്ലയിലെ 161 ജനകീയാരോഗ്യ കേന്ദ്രങ്ങൾ നവീകരിച്ചു:18 ജനകീയാരോ​ഗ്യകേന്ദ്രങ്ങൾ പുതുതായി നിർമിച്ചു. 

 

പൊതുജനാരോഗ്യത്തിന് ഉണർവ് പകർന്ന് ജില്ലയിലെ 161 ജനകീയാരോ​ഗ്യകേന്ദ്രങ്ങൾ നവീരിച്ചു.

18 ജനകീയാരോ​ഗ്യകേന്ദ്രങ്ങൾ പുതുതായി നിർമിച്ചു.

സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ മികച്ച രീതിയിൽ താഴെത്തട്ടിൽ എത്തിക്കുന്നതിതിനു വേണ്ടിയാണ് സബ്സെന്ററുകളെ ജനകീയാരോ​ഗ്യ കേന്ദ്രമായി ഉയർത്തിയത്.

പൊതുജനാരോ​ഗ്യത്തിന് ഉണർവു പകരുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയാരോ​ഗ്യ കേന്ദ്രങ്ങൾ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. ഇതിന്റെ ഭാ​ഗമായി ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഒരുക്കുന്നത്. ഇ​ങ്ങനെ ജില്ലയിലെ 161 ജനകീയാരോ​ഗ്യകേന്ദ്രങ്ങൾ നവീകരിച്ചു.

ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിന്നതിനൊപ്പം മികച്ച സേവനങ്ങളും ഇവിടെ ലഭ്യമാണ്. പ്രഷർ, ഷു​ഗർ ഉൾപ്പെടെ ഒൻപത് ലാബ് ടെസ്റ്റുകളും 36 തരം മരുന്നുകളും പ്രതിരോധകുത്തിവെയ്പുകൾ, വിഷയാധിഷ്ഠിത ക്ലിനിക്കുകൾ എന്നീ സേവനങ്ങളും ലഭ്യമാണ്.

 

581 ജനകീയാരോ​ഗ്യകേന്ദ്രങ്ങളാണ് ജില്ലയിലുളളത്. ഇതിൽ 161 ജനകീയാരാരോ​ഗ്യകേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തി പൂർത്തീയായിട്ടുണ്ട്. എട്ടെണ്ണം പ്രവൃത്തി പുരോ​ഗമിച്ചു കൊണ്ടിരിക്കുന്നു. 300 സ്ഥാപനങ്ങൾക്ക് സ്വന്തമായി കെട്ടിടം ഇല്ലാത്തതോ കെട്ടിടം അൺഫിറ്റ് ആയതോ നവീകരണ പ്രവർത്തിക്ക് സ്ഥലം ലഭ്യമല്ലാത്തതോ ആണ്. 44 സ്ഥാപനങ്ങളിൽ പ്രവൃത്തികൾ പൂർത്തിയാകാനുണ്ട്. 76 സ്ഥാപനങ്ങളിൽ എൻ.എച്ച്.എം കേന്ദ്ര വിഹിതം ലഭ്യമാകാതിരുന്നതിനാൽ പ്രവൃത്തി തുടങ്ങാൻ സാധിച്ചിട്ടില്ല.

 

പതിനഞ്ചാം ധനകാര്യ കമ്മീഷൻ ​ഹെൽത്ത് ​ ഗ്രാന്റ് മുഖേനെ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 55.5 ലക്ഷം രൂപ വീതം 51 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിൽ 18 എണ്ണം പ്രവൃത്തി പൂർത്തീകരിച്ചു.

 

ആർദ്രം പദ്ധതിയുടെ ഭാഗമായി 2023 ലാണ് സംസ്ഥാന സർക്കാർ സബ് സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്.സബ് സെന്ററുകൾ കേന്ദ്രീകരിച്ച് ജോലി ചെയ്തുവരുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, എന്നിവരെ കൂടാതെ നഴ്സിംഗ് ബിരുദധാരിയായ ഒരു ജീവനക്കാരിയെ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിൽ പുതിയതായി നിയമിച്ചുകൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സേവനങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *