പരപ്പനങ്ങാടിയിൽ ട്രെയിൻതട്ടി യുവാവ് മരിച്ചു.

പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻതട്ടി മരിച്ചു. ഒട്ടുമ്മൽ ബീച്ചിലെ പിത്തപ്പെരി ഹുസൈന്‍ കോയയുടെ മകൻ അസ്ഹബ് (21) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 6. 30ന് അഞ്ചപ്പുര റെയിൽവേ ഓവുപാലത്തിനടുത്താണ് സംഭവം. ചെന്നൈ മെയിൽ എക്സ്പ്രസ്സ് ആണ് തട്ടിയത്. ലോക്കോ പൈലറ്റ് പരപ്പനങ്ങാടി സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മാതാവ്: ആബിദ. സഹോദരങ്ങൾ: ഫബ്നാസ്, അജ്ന, ആദിഷ.
ഖബറടക്കം ശനിയാഴ്ച ചാപ്പപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
