പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു.


പരപ്പനങ്ങാടി : പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു.
സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം.
ചിറമംഗലം സ്വദേശി വാൽപറമ്പിൽ കോയ (61) നാണ് വെട്ടേറ്റത്. ഇയാൾ പ്രാദേശിക സി.എം.പി പ്രവർത്തകനാണ്.
ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി
പള്ളിപുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി.
സാരമായ പരിക്കേറ്റ കോയയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോയ ജോലി ചെയ്യുന്ന സൊസൈറ്റിയിൽ നിന്ന് വായ്പ തിരിച്ചടക്കുന്നതിനുള്ള നോട്ടീസ് അയച്ചതിലുള്ള വിരോധമാണ് അക്രമത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക വിവരം.
പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ്സെടുത്തു.
