സ്കൂൾ ബസ് നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി; ഒരാള്‍ മരിച്ചു; പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം..!


നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കടയുടെ സമീപത്ത് നിൽക്കുകയായിരുന്ന ഒരാൾക്ക് ദാരുണാന്ത്യം. എടപ്പാൾ കണ്ടനക്കത്താണ് അപകടം സംഭവിച്ചത്. വിജയൻ എന്ന ആളാണ് മരിച്ചത്.
ദാറുൽ ഹുദായ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുന്നതിന് മുൻപ് ഒരു ബൈക്കുമായി കൂട്ടിയിടിച്ചതായും റിപ്പോർട്ടുണ്ട്.
അപകടത്തിൽ ബസിലുണ്ടായിരുന്ന പത്ത് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടം നടന്ന ഉടൻ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിജയന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വിജയന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.