’ഫ്രണ്ട്‌സ് ഓഫ് പൊലീസ്’ വ്യാജ സ്റ്റിക്കർ പതിച്ച വാഹനങ്ങൾ പെരുകുന്നു; വിവരം അറിയിക്കാൻ അഭ്യർത്ഥിച്ച് പോലീസ്; കർശന നടപടി..!
ഔദ്യോഗിക പോലീസ് വാഹനങ്ങളിലെ സ്റ്റിക്കറിനോട് സാമ്യമുള്ള ‘ഫ്രണ്ട്‌സ് ഓഫ് പോലീസ്’ എന്ന് രേഖപ്പെടുത്തിയ വ്യാജ സ്റ്റിക്കറുകൾ പതിച്ച സ്വകാര്യ വാഹനങ്ങൾ മലപ്പുറം ജില്ലയിലും വ്യാപകമാകുന്നു.
ചുവപ്പ്, നീല പ്രതലത്തിലുള്ള ഇത്തരം വ്യാജ സ്റ്റിക്കറുകളാണ് കൂടുതലായി കാണപ്പെടുന്നത്.
ഈ സ്റ്റിക്കറുകൾ വാഹനങ്ങളുടെ മുൻ ഗ്ലാസുകളിൽ പതിപ്പിച്ച്, തങ്ങൾ പോലീസ് ബന്ധമുള്ളവരാണെന്നോ അല്ലെങ്കിൽ ഔദ്യോഗിക വാഹനമാണെന്നോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഉപയോഗിക്കുന്നത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും മറ്റ് ഗതാഗത നിയമ ലംഘനങ്ങൾക്കും ഇത്തരം സ്റ്റിക്കറുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്.
പോലീസ് വാഹനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
