ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തുവീണ് പരിക്കേറ്റു ; ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു
ആലപ്പുഴ : ഗെയ്റ്റ് തലയില്‍ വീണ് ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു.
വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ ഋദവ് ആണ് മരിച്ചത്. അഖില്‍ മണിയന്‍- അശ്വതി ദമ്പതികളുടെ മകനാണ് ഋദവ്.
ആലപ്പുഴ പഴവീട് ഉള്ള അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം.
അമ്മൂമ്മ തള്ളിനീക്കുന്ന ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തു വീണാണ് പരിക്കേറ്റത്.
തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
ശസ്ത്രക്രിയ നടത്തി. ഐസിയുവിലായിരുന്ന കുഞ്ഞ് ബുധനാഴ്ച രാത്രി എട്ടരയോടെ മരിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
