സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു; അറസ്റ്റ്..!


ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന്‍ കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന്‍ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്. രാജു (57) നെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അർധരാത്രിയാണ് കൊലപാതകം നടന്നത്. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തികൊലപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. രാജു വര്‍ഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വര്‍ഗീസ്.
മദ്യലഹരിയിലാണ് രാജു പലപ്പോഴും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നലെ പകലും പണം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയം ചെയിതിരുന്നു.
ഇതിന്‍റെ വിരോധത്തിലാണ് രാജു രാത്രി കത്തിയുമായി വീട്ടിലെത്തി വര്‍ഗീസിനെ ആ ക്രമിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വര്‍ഗീസിനെ പുറത്തേക്ക് വിളിക്കുകയായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ രാജു ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഗീസിന്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രാജുവിന്റെയും വർഗീസിന്റെയും കുടുംബം ഒന്നിച്ചാണ് താമസിച്ചിരുന്നത്. രാജുവിന്റെ മക്കളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് വർഗീസ് ആയിരുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.