പരപ്പനങ്ങാടിയിൽ ആദ്യ ഹാപ്പിനെസ് പാർക്കിന് തറക്കല്ലിട്ടു.

പാർക്കിന്റെ തറക്കല്ലിടൽ നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് നിർവഹിക്കുന്നു.

പരപ്പനങ്ങാടി : നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഹാപ്പിനെസ് പാർക്കിന്റെ തറക്കല്ലിടൽ നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് നിർവഹിച്ചു.
30 ലക്ഷം രൂപയുടെ പാർക്കാണ് 2025-26 ലെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നിർമിക്കുന്നത്.
ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ വളപ്പിൽ പ്രദേശത്താണ് ഓപ്പൺ സ്റ്റേജും, കടൽ ആസ്വദിക്കാൻ എത്തുന്നവർക്ക് ഇരിപ്പിടവും, നടപ്പാതയും അടക്കം പാർക്കിൽ സജ്ജീകരിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ പാർക്കിന്റെ പണി പൂർത്തീകരിക്കും. നഗരസഭ ഉപാധ്യക്ഷ ബി.പി. ഷാഹിദ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ. സുഹറ, ഖൈറുന്നിസ താഹിർ, കെ.പി. മുഹ്സിന, സി. നിസാർ അഹമ്മദ്, കൗൺസിലർമാരായ കെ. ഷഹർബാനു, പി.വി. മുസ്തഫ, തലക്കലകത്ത് റസാഖ്, ഉമ്മുകുൽസു, ജയദേവൻ, ടി.ആർ. റസാഖ്, ജുബൈരിയ കുന്നുമ്മൽ, അസീസ് കൂളത്ത്, ദീപ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.