അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർ കൂടി മരിച്ചു


സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം.കഴിഞ്ഞദിവസം രണ്ടു പേർ മരിച്ചത് അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.
ഈ വർഷം ഇതുവരെ 66 പേർക്ക് രോഗം ബാധിച്ചുവെന്ന് നേരത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയിരിക്കുകയാണ് ആരോഗ്യ തദ്ദേശ വകുപ്പുകൾ.
വിവിധ ഇടങ്ങളിലെ നീന്തൽ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും അടക്കം വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി.