NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ പത്ത് നിർധന കുടുംബങ്ങൾക്ക്  വെൽഫെയർ പാർട്ടി ഭൂമി നൽകി. ഭൂ രാഹിത്യം: നീതി നിഷേധം : മൗലികവകാശ പോരാട്ടം തുടരും ; റസാഖ് പാലേരി.

സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി : പിറന്ന മണ്ണിൽ വാടക അഭയാർത്ഥികളായി ലക്ഷക്കണക്കിന് മനുഷ്യർ ദുരിതം പേറുന്നത്, നാം നേടിയ വിദ്യഭ്യാസത്തിനും, അഭിമാനം കൊള്ളുന്ന പ്രബുദ്ധതക്കും അപമാനമാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി.

വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ ഫാത്തിമ റഹീം കൗൺസിലറായ ഡിവിഷനിൽ ജനകീയ പങ്കാളിത്ത സേവനത്തിൽ സമാഹരിച്ച പത്തുകുടുംബങ്ങൾക്കുള്ള ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ കൈമാറ്റ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുയായിരുന്നു അദ്ദേഹം.
അന്യായപ്പെട്ടു കിടക്കുന്നതും കുത്തക മുതലാളിമാർ കയ്യിലൊതുക്കിയതുമായ കേരളത്തിൻ്റെ 52 ശതമാനം മിച്ചഭൂമി തിരിച്ചു പിടിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും, മിച്ചഭൂമി പാവപെട്ടവൻ്റെ അവകാശമാണന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സഫീർഷ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല സെക്രട്ടറി ജംഷീർ അബൂബക്കർ, ജില്ല കമ്മറ്റി അംഗം സെയ്തലവി കാട്ടേരി,  മണ്ഡലം പ്രസിഡന്റ് സാബിർ കൊടിഞ്ഞി, റീന സാനു, ഹംസ വെന്നിയൂർ, രായിൻ കുട്ടി ഹാജി, പാലാഴി  മുഹമ്മദ് കോയ, സാനു പരപ്പനങ്ങാടി, സി. എച്ച്. ഫസലുറഹ്മാൻ,  പി.ടി. റഹീം എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച പരപ്പനങ്ങാടി നഗരസഭാ  കൗൺസിലർ ഫാത്തിമ റഹീം, തിരൂരങ്ങാടി നഗരസഭാ കൗൺസിലർ വി.വി. ആയിശുമ്മു, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ വി.കെ. ശമീന എന്നിവരെ റസാഖ് പാലേരി അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed