സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം; മലപ്പുറത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി.
ഇന്നലെയാണ് പരിശോധന നടത്തിയത്.
അതേസമയം കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞദിവസം മരിച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപ് മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംലയും (52) കഴിഞ്ഞ മാസം 15ന് താമരശ്ശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയയും രോഗംബാധിച്ച് മരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച അനയയുടെ സഹോദരങ്ങൾ ചികിത്സയിലാണ്.