വയനാട് ചുരത്തില്‍ നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍, കൊക്കയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത കണ്ടൈനര്‍ ലോറി കൊക്കയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
ചുരമിറങ്ങുന്നതിനിടെയാണ് കണ്ടെയ്നർ ഒന്‍പതാം വളവിന് സമീപം അപകടത്തില്‍പ്പെട്ടത്.
സംരക്ഷണ ഭിത്തി തകര്‍ത്ത വാഹനത്തിന്റെ മുന്‍ഭാഗത്തെ ചക്രങ്ങള്‍ രണ്ടും വലിയ താഴ്ചയുള്ള കൊക്കയുടെ ഭാഗത്ത് പുറത്താണ് ഉള്ളത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
അപകടത്തിൽപ്പെട്ട കണ്ടെയ്‌നര്‍
ലോറിയില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നു, രണ്ടുപേരെയും സുരക്ഷിതമായി പോലീസും യാത്രക്കാരും ചേര്‍ന്ന് പുറത്തിറക്കി. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി.