ഒറ്റയടിക്ക് 1,200 രൂപ കയറി; സ്വർണവില സര്‍വകാല റെക്കോര്‍ഡില്‍!


സ്വർണവില പവന് ഇന്ന് 1200 വര്‍ധിച്ചതോടെ സര്‍വകാല റെക്കോര്‍ഡില്‍. 76,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്. 9620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം എട്ടാം തീയതി റെക്കോര്‍ഡില്‍ എത്തിയെങ്കിലും സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ കുറയുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരിച്ചു കയറുന്നതാണ് കണ്ടത്.
ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. ഫെബ്രുവരി 11ന് 64,000, മാര്‍ച്ച് 14ന് 65,000 എന്നിങ്ങനെയായിരുന്നു വില. ഏപ്രില്‍ 12നാണ് ആദ്യമായി 70,000 കടന്നത്. തുടര്‍ന്ന് ഏപ്രില്‍ 17ന് പവന്‍ വില 71,000 രൂപയും ഏപ്രില്‍ 22ന് വില 74,000 രൂപയും കടന്നു.