രാമനാട്ടുകരയില്‍ 17കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ചു;പ്രതിയായ പൂക്കിപറമ്പ് സ്വദേശി പിടിയില്‍


കോട്ടക്കൽ: രാമനാട്ടുകരയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ 17കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.
പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ് പിടിയിലായത്.
പ്രതി ഒറീസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാള്‍ പാലക്കാട്, സേലം, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലും ചെന്നൈയിലും ഒളിവില്‍ കഴിയുകയായിരുന്നു. 2019 ല്‍ കടയിലെ സഹപ്രവർത്തകയെ ബലാത്സംഘം ചെയ്ത കേസില്‍ പ്രതിയാണ് പിടിയിലായ റിയാസ്.
ഈ മാസം 19 നാം ആയിരുന്നു ഫറോക്കില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടി ജോലി ചെയ്യുന്ന കടയില്‍ നിന്ന് വിളിച്ചിറക്കി ആണ്‍ സുഹൃത്ത് കാറില്‍ കൊണ്ടുപോകുകയും പരിചയമില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. യുവാവ് മദ്യം നല്‍കിയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ചിരുന്നതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു.
തട്ടിക്കൊണ്ടുപോയതിന് തൊട്ടടുത്ത ദിവസം അവശ നിലയിലായ പെണ്‍കുട്ടിയെ നടുറോഡില്‍ ഇറക്കി വിടുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മർദ്ദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മുഖ്യപ്രതിയുടെ സുഹൃത്ത് എന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പെണ്‍കുട്ടിയെ പാർപ്പിച്ച സ്ഥലത്തെ സിസിടിവി ഹാർഡ് ഡിസ്ക് പ്രതി കിണറ്റില്‍ എറിഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു