പരപ്പനങ്ങാടിയിൽ കോൺഗ്രസ് പ്രതിഷേധ റാലി സംഘടിപ്പിച്ചു.


പരപ്പനങ്ങാടി : വോട്ടു കൊള്ളക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് വി.പി. ഖാദറിൻ്റെ നേതൃത്വത്തിൽ ചെട്ടിപ്പടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
പ്രകടനത്തിൽ കോൺഗ്രസ് നേതാക്കളായ കെ.കെ.ഗംഗാധരൻ, മജീദ് നഹ, പി. വി. മുസ്തഫ, ബാലഗോപാലൻ, പി.എ ലത്തീഫ്, ടി.വി. സുചിത്രൻ, ഒ.രാമകൃഷ്ണൻ, മോഹനൻ ഉള്ളണം, ഷഫീക് പുത്തരിക്കൽ, ജമാൽ നാസർ, അനീഷ് പൂരപ്പുഴ, പി., മുഹമ്മദ് കോയ,യു.വി.സുരേന്ദ്രൻ, അബ്ദുൾഗഫൂർ, ടി.വി. മോഹനൻ, കെ.പി.കോയ സിദ്ദീഖ്,സി.പി. മുജീബ്, ദേവൻ ചെട്ടിപ്പടി, മുഹമ്മദ് കുട്ടി,തുടങ്ങിയവർ നേതൃത്വം നൽകി.