പഞ്ചാബിൽ നിന്ന് കാർ എത്തിച്ച് ഓടിച്ചത് രജിസ്ട്രേഷൻ നടത്താതെ വ്യാജ നമ്പർ ഉപയോഗിച്ച്; കസ്റ്റഡിയിലെടുത്ത് ആർടിഒ..!


രജിസ്ട്രേഷൻ നടത്താതെ വ്യാജ നമ്പർ ഉപയോഗിച്ച് നിരത്തിൽ ഓടുകയായിരുന്ന കാർ മോട്ടർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. രാമനാട്ടുകര കിൻഫ്ര പാർക്കിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ കാർ കൈകാണിച്ചു നിർത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.
മലപ്പുറം സ്വദേശി ഒരു വർഷം മുൻപ് പഞ്ചാബിൽ നിന്നു വാങ്ങി കേരളത്തിൽ എത്തിച്ച പുത്തൻ കാർ റജിസ്ട്രേഷൻ നടത്തിയിരുന്നില്ല. പെരിന്തൽമണ്ണ സ്വദേശിയുടെ കാറിന്റെ നമ്പർ ഉപയോഗിച്ചായിരുന്നു ഓടിച്ചിരുന്നത്.
റജിസ്ട്രേഷൻ നടത്താത്തതിനാൽ റോഡ് നികുതിയും അടച്ചില്ല. കസ്റ്റഡിയിലെടുത്ത ശേഷം വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ പരുങ്ങിയതോടെ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് കൃത്രിമം കണ്ടെത്തിയത്.
വാഹന രജിസ്ട്രേഷൻ നടത്താതെ വ്യാജ നമ്പർ ഉപയോഗിച്ചതിന് കേസ് റജിസ്റ്റർ ചെയ്ത ശേഷം തുടർനടപടികൾക്കായി കാർ ഫറോക്ക് പൊലീസിനു കൈമാറിയതായി ജോയിന്റ് ആർടിഒ.