NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം ഇൻകെൽ സിറ്റിയിൽ വൻ തീപിടിത്തം; നെസ്റ്റോ വെയർഹൗസ് കത്തിനശിച്ചു..!

മലപ്പുറത്ത് വൻ തീപ്പിടുത്തം. മലപ്പുറം കാരാത്തോട് പ്രവർത്തിക്കുന്ന ഇൻകെൽ സിറ്റിയിലെ നെസ്റ്റോയുടെ വെയർഹൗസിന് തീപിടിച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.

​വിവരമറിഞ്ഞ ഉടൻതന്നെ മലപ്പുറം ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി.

നാട്ടുകാരുടെയും ജീവനക്കാരുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

തൊട്ടടുത്ത ബിൽഡിംഗിലേക്കോ മറ്റോ തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *