തേങ്ങയിടാനുള്ള ശ്രമം; അബദ്ധത്തിൽ ഇരുമ്പ് തോട്ടി ലൈനിൽ തട്ടി; ഭാര്യക്കും ഭർത്താവിനും ഷോക്കേറ്റു; ഭർത്താവിന്റെ നില ഗുരുതരം..!

പ്രതീകാത്മക ചിത്രം

തെങ്ങിൽ നിന്ന് തേങ്ങയിടുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. ചേളാരി ആലുങ്ങൽ സ്വദേശികളായ വേലായുധൻ, ഭാര്യ ശാന്ത എന്നിവർക്കാണ് അപകടം സംഭവിച്ചത്.
ഇന്ന് രാവിലെ വീടിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. വേലായുധനാണ് ആദ്യം ഷോക്കേറ്റത്. ഇത് കണ്ട ശാന്ത ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, രണ്ടുപേർക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
ഉടൻതന്നെ ഇവരെ നാട്ടുകാർ ചേർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു.
വേലായുധന്റെ നില അതീവ ഗുരുതരമാണ്.