റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു.
1 min read

ഊരകം: റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു.
കക്കാട് സ്വദേശിയും കാരാത്തോട് താമസവുമായ എട്ടുവീട്ടിൽ മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു) യുടെ മകൻ മൂസ മുഹമ്മദ് കുട്ടി (കുട്ടിമോൻ- 30) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. വീടിന് മുന്നിൽ റോഡരികിൽ സുഹൃത്ത് ഊരകം മേൽമുറി സ്വദേശി സനൂപുമായി സംസാരിച്ചു നിൽക്കുമ്പോൾ വേങ്ങര ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.
മൃതദേഹം മലപ്പുറം സർക്കാർ ആശുപത്രിയിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് ചൊവ്വ) ഉച്ചക്ക് ഒരുമണിക്ക് കാരത്തോട് ജുമാ മസ്ജിദിലും, കബറടക്കം മൂന്നുമണിക്ക് കക്കാട് ജുമാ മസ്ജിദിലും നടക്കും.
മാതാവ്: ബിരിയാമു
സഹോദരങ്ങൾ: ഷാനവാസ്, ജുവൈരിയ, ജുമൈലത്ത്