NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലഗേജ് ബാഗിനകത്ത് മൃഗങ്ങള്‍; പത്തനംതിട്ട സ്വദേശികള്‍ നെടുമ്പാശേരിയില്‍ പിടിയിലായി

ബാങ്കോക്കില്‍ നിന്ന് ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ സംഭവത്തില്‍ പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയില്‍.

മൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്പതിമാര്‍ നെടുമ്പാശേരി വിമാനത്താവളത്തിലാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശികളായ ജോബ്സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് കസ്റ്റംസിന്റെ പിടിയിലായത്.

മാര്‍മൊസെറ്റ് കുരങ്ങുകളും മക്കാവു തത്തയുമടക്കം ഇന്ത്യയില്‍ നിരോധിച്ച ആറ് മൃഗങ്ങളാണ് ഇവരുടെ ലഗേജില്‍ ഉണ്ടായിരുന്നത്.

ഇവയെ ആര്‍ക്ക് കൈമാറാന്‍ എത്തിച്ചതാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. തുടരന്വേഷണത്തിനായി ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!