ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചു; ഭാര്യ മരിച്ചു; ഭർത്താവിന് പരിക്ക്..!
1 min read

ചേളാരി ദേശീയപാതയിൽ കോഹിനൂരിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചു.
അപകടത്തിൽ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. KNRC യുടെ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
ബൈക്കിന് പിന്നിലിരുന്ന നിലമ്പൂർ പോത്തുകല്ല് സ്വദേശിനി സ്വപ്ന (32) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഭർത്താവ് വേലായുധനെ (38) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വേലായുധനും സ്വപ്നയും സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സ്വപ്നയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി.
മരിച്ച സ്വപ്നയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.