പരപ്പനങ്ങാടിയിൽ സി.കെ. ബാലൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഞായറാഴ്ച (നാളെ )


പരപ്പനങ്ങാടിയിൽ സി.കെ. ബാലൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു.
ഏഴ് പതിറ്റാണ്ട് കാലം പരപ്പനങ്ങാടിയുടെയും സമീപപ്രദേശങ്ങളിലെയും രാഷ്ട്രീയ. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന സി.കെ. ബാലൻ എന്ന സി കെ ബാലേട്ടന്റെ സ്മരണയിലാണ് ട്രസ്റ്റ് ഒരുങ്ങുന്നത്
പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന് കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ കെ. വിശ്വനാഥൻ, ജോയിൻറ് കൺവീനർ സി.കെ. ഷാഹിൻ, വി.കെ. സൂരജ് എന്നിവർ പങ്കെടുത്തു.